വാഷിംഗ്ടൺ ഡിസി: ഇറാൻ സർക്കാരിന്റെ അഭ്യർഥന പ്രകാരം ഇറാന്റെ ഊർജ നിലയങ്ങൾക്കെതിരായ ആക്രമണം 10 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ടെഹ്റാനുമായുള്ള ചർച്ചകൾ വളരെ നന്നായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2026 ഏപ്രിൽ ആറു വരെ ഊർജ പ്ലാന്റ് നശിപ്പിക്കുന്നത് താൽക്കാലികമായി നിർത്തുന്നുവെന്നും ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ട്രംപ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവച്ചു. വ്യാജ വാർത്താ മാധ്യമങ്ങളും മറ്റുള്ളവരും തെറ്റായ പ്രസ്താവനകൾ നടത്തിയിട്ടും ചർച്ചകൾ വളരെ നന്നായി നടക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.